Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rekha Patra

ക​ശാ​പ്പ് ചെ​യ്യ​ണ​മെ​ങ്കി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്ക് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം; ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​ന് പ്രാ​യം തെ​ളി​യി​ക്കു​ന്ന ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ. ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ വാ​ഹ​നം ത​ട​ഞ്ഞ എം​എ​ൽ​എ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഹിം​ഗ​ൽ​ഗ​ഞ്ച് എം​എ​ൽ​എ​യാ​യ രേ​ഖ പ​ത്ര ആ​ണ് ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ വാ​ഹ​നം ത​ട​ഞ്ഞ് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം. ലെ​ബു​ഖാ​ലി​ക്ക് സ​മീ​പ​മാ​യി​രു​ന്നു രേ​ഖ പ​ത്ര വാ​ഹ​നം ത​ട​ഞ്ഞ​ത്.

പി​ന്നാ​ലെ കാ​ലി​ക​ളെ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി റോ​ഡ​രി​കി​ലെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് അ​വ​യ്ക്ക് പു​ല്ലും വെ​ള്ള​വും ന​ൽ​കി. മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി 14 വ​യ​സി​ൽ താ​ഴെ​യു​ള്ള ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ് ചെ​യ്യ​രു​തെ​ന്ന് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​താ​യും രേ​ഖ പ​ത്ര കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up